മെസി സൗദി ക്ലബിലേക്കോ? വാസ്തവം എന്ത്?

By web desk.09 05 2023

imran-azhar

 

 

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാലിലേക്കു പോകുമെന്ന റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. ക്ലബുമായി വര്‍ഷത്തില്‍ 3270 കോടി രൂപയുടെ കരാറില്‍ മെസി ഒപ്പിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വൈകാതെ ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്തുവരുമെന്നും എഎഫ്പി വ്യക്തമാക്കി.

 

ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രംഗത്തുവന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളൊന്നും ഉറപ്പിക്കാറായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മെസിയുടെ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവില്‍ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അല്‍ഹിലാല്‍ മുന്നോട്ടുവച്ച ഓഫര്‍ ഏപ്രില്‍ മുതല്‍ ചര്‍ച്ചയിലുള്ളതാണ്. ബാഴ്സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്-റൊമാനോ ട്വീറ്റ് ചെയ്തു.

 

അനുമതിയില്ലാത്ത സൗദി സന്ദര്‍ശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പിഎസ്ജി വിലക്ക് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ താരം ക്ലബിനൊപ്പം പരിശീലനം നടത്തി.

 

 

 

OTHER SECTIONS