'ബാഴ്സയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു.. രണ്ട് വര്‍ഷം മുമ്പ് സംഭവിച്ചത് ഓര്‍മ്മയിലുണ്ട്'; എന്തിന് മിയാമി, മനസ്സ് തുറന്ന് മെസി

ബാഴ്‌സലോണിയിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എസിലെ ഇന്റര്‍ മിയാമിലേക്ക് പോവുകയാണെന്ന് ലയണല്‍ മെസി തന്നെ സ്ഥിരീകരിച്ചു.

author-image
Priya
New Update
'ബാഴ്സയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു.. രണ്ട് വര്‍ഷം മുമ്പ് സംഭവിച്ചത് ഓര്‍മ്മയിലുണ്ട്'; എന്തിന് മിയാമി, മനസ്സ് തുറന്ന് മെസി

പാരീസ്: ബാഴ്‌സലോണിയിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എസിലെ ഇന്റര്‍ മിയാമിലേക്ക് പോവുകയാണെന്ന് ലയണല്‍ മെസി തന്നെ സ്ഥിരീകരിച്ചു.

ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു താരം മറുപടി നല്‍കിയത്.പക്ഷേ, അത് സംഭവിക്കുമെന്ന് തനിക്ക് ഒരിക്കലും ഉറപ്പുമുണ്ടായിരുന്നില്ല.

കാരണം രണ്ട് വര്‍ഷം മുമ്പ് 2021 ഓഗസ്റ്റില്‍ സംഭവിച്ച കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് മെസി പറഞ്ഞു. ഒരുഘട്ടത്തിലും പണം തനിക്കൊരു പ്രശ്‌നമായിരുന്നില്ല. ബാഴ്സലോണയുമായി കരാര്‍ ചര്‍ച്ച നടന്നിട്ടില്ല.

അവര്‍ ഒരു നിര്‍ദ്ദേശം അയച്ചു, പക്ഷേ ഒരിക്കലും ഒരു ഔദ്യോഗിക, രേഖാമൂലം ഒപ്പിട്ട നിര്‍ദ്ദേശമായിരുന്നില്ല എന്നും മെസി കൂട്ടിച്ചേര്‍ത്തു. പണത്തിന്റെ പ്രശ്നമായിരുന്നെങ്കില്‍ അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നു.

ബാഴ്‌സയിലേക്കുള്ള മടങ്ങിവരവിന് ലാ ലിഗ പച്ചക്കൊടി കാട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴും നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളതാണ് സത്യം.

ടീമിലെ കളിക്കാരെ വില്‍ക്കുന്നതിനോ അവരുടെ ശമ്പളം കുറയ്ക്കുന്നതിനോ കാരണമാകാനോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ആഗ്രഹിക്കുന്നില്ലെന്നും മെസി വ്യക്തമാക്കി.

ബാഴ്സയിലേക്ക് മടങ്ങാന്‍ ശരിക്കും ആഗ്രഹമുണ്ടായിരുന്നു. അത് തന്റെ സ്വപ്നം തന്നെയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് സംഭവിച്ചത് പോലെ തന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിച്ച് വീണ്ടും അതേ അവസ്ഥയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.

lionel messi inter miami