മെസി ഇന്റര്‍ മയാമി താരമെന്ന് ഔദ്യോഗിക പ്രഖ്യാപനം; മികച്ച ഫുട്‌ബോള്‍ പദ്ധതി തയ്യാറാകുന്നതിനുള്ള സുവര്‍ണാവസരമാണിതെന്ന് താരം

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമി.

author-image
Priya
New Update
മെസി ഇന്റര്‍ മയാമി താരമെന്ന് ഔദ്യോഗിക പ്രഖ്യാപനം; മികച്ച ഫുട്‌ബോള്‍ പദ്ധതി തയ്യാറാകുന്നതിനുള്ള സുവര്‍ണാവസരമാണിതെന്ന് താരം

മയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമി.

ഫ്‌ലോറിഡയില്‍ ഇന്ന് നടക്കുന്ന അവതരണ ചടങ്ങിന് മുന്നോടിയായാണ് മയാമിയുടെ പ്രഖ്യാപനം.2025 സീസണിന്റെ അവസാനം വരെ മെസിക്ക് ഇന്റര്‍ മയാമിയുമായി കരാറുണ്ടാകും.

മൂന്ന് വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് താരത്തെ ക്ലബിലെത്തിച്ചിരിക്കുന്നത് എന്ന് ഇന്റര്‍ മയാമി ഉടമ യോര്‍ഗെ മാസ് വ്യക്തമാക്കി.

വര്‍ഷം 60 മില്യണ്‍ ഡോളറായിരിക്കും മെസിയുടെ പ്രതിഫലം. കൂടുതല്‍ കരാര്‍ വ്യവസ്ഥകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മെസിക്ക് ക്ലബില്‍ സഹഉടമസ്ഥാവകാശം ഉള്‍പ്പടെയുണ്ട് എന്നാണ് ഇഎസ്പിഎന്നിന്റെ റിപ്പോര്‍ട്ട്.

അമേരിക്കയിലെ ഇന്റര്‍ മയാമിയുമായി ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ലയണല്‍ മെസി പറഞ്ഞു. 'മികച്ച ഫുട്‌ബോള്‍ പദ്ധതി തയ്യാറാകുന്നതിനുള്ള സുവര്‍ണാവസരമാണിത്.

എന്റെ പുതിയ വീടായ ഇവിടെ ക്ലബിന്റെ പുതിയ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാനുള്ള വ്യഗ്രതയിലാണ് ഞാന്‍' എന്നും മെസി കൂട്ടിച്ചേര്‍ത്തു.

inter miami lionel messi