മേജര്‍ ലീഗ്: അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍വല കുലുക്കി മെസ്സി, റെഡ് ബുളിനെ വീഴ്ത്തി മയാമി

By Greeshma Rakesh.27 08 2023

imran-azhar

 

 


ന്യൂയോര്‍ക്ക്: യു.എസ് മേജര്‍ ലീഗ് സോക്കറിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. മത്സരത്തില്‍ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെ ഇന്റര്‍ മയാമി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. പകരക്കാരനായി ഇറങ്ങിയ മെസ്സി മത്സരത്തിന്റെ 89-ാം മിനിറ്റിലാണു ഗോള്‍ നേടിയത്. 37-ാം മിനിറ്റില്‍ ഡീഗോ ഗോമസ് മയാമിയുടെ ആദ്യ ഗോള്‍ സ്വന്തമാക്കി.

 

ഹോം ഗ്രൗണ്ടില്‍ ഷോട്ടുകളിലും പന്തടക്കത്തിലും പാസുകളിലുമെല്ലാം ഇന്റര്‍ മയാമിക്കൊപ്പം പിടിച്ചുനിന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം റെഡ് ബുള്‍സിനു കഴിഞ്ഞില്ല. ഇന്റര്‍ മയാമിക്കായി മെസ്സിയുടെ 11-ാം ഗോളാണ് എംഎല്‍എസില്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 60-ാം മിനിറ്റിലാണ് മെസ്സി കളിക്കാനിറങ്ങുന്നത്. മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് ബെഞ്ചമിന്‍ ക്രെമാഷിക്കു പാസ് നല്‍കിയ മെസ്സി, പന്ത് തിരികെ വാങ്ങി പോസ്റ്റിനു തൊട്ടുമുന്നില്‍നിന്ന് വലയിലെത്തിക്കുകയായിരുന്നു.

 


മേജര്‍ ലീഗില്‍ കഴിഞ്ഞ 11 മത്സരങ്ങളില്‍ വിജയിക്കാന്‍ ഇന്റര്‍ മയാമിക്കു സാധിച്ചിരുന്നില്ല. മെസ്സിയുടെ വരവോടെ തകര്‍പ്പന്‍ പ്രകടനമാണ് ക്ലബ്ബ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ദിവസം ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമി കിരീടം നേടിയിരുന്നു. ടീം യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിലുമെത്തി. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍നിന്നാണ് മെസ്സി യുഎസ് ക്ലബ്ബിലെത്തിയത്.

 

 

OTHER SECTIONS