ഫ്‌ലോറിഡയിലെത്തി മെസ്സി; 16 ന് ഇന്റര്‍ മയാമി ജഴ്‌സിയില്‍, എങ്ങും കൂറ്റന്‍ കട്ടൗട്ടുകള്‍

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി കുടുംബത്തോടൊപ്പം ഇന്നലെ ഫ്‌ലോറിഡയിലെത്തി.

author-image
Priya
New Update
ഫ്‌ലോറിഡയിലെത്തി മെസ്സി; 16 ന് ഇന്റര്‍ മയാമി ജഴ്‌സിയില്‍, എങ്ങും കൂറ്റന്‍ കട്ടൗട്ടുകള്‍

മയാമി (യുഎസ്): അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി കുടുംബത്തോടൊപ്പം ഇന്നലെ ഫ്‌ലോറിഡയിലെത്തി.

സ്വകാര്യ വിമാനത്തിലാണ് മെസ്സി ഇന്റര്‍ മയാമി ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഫോര്‍ട്ട് ലൗഡര്‍ഡെയ്ലിലെ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മെസ്സി ക്ലബ്ബുമായി രണ്ടര വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പു വയ്ക്കും.

മെസ്സിയുടെ വാര്‍ഷിക പ്രതിഫലം 6 കോടി യുഎസ് ഡോളര്‍ (ഏകദേശം 492 കോടി രൂപ) ആയിരിക്കുമെന്നാണ് സൂചന.ഈ മാസം 16 ന് ഹോംഗ്രൗണ്ടായ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലാണ് ക്ലബ് മെസ്സിയെ അവതരിപ്പിക്കുന്നത്.

ഫ്‌ലോറിഡയിലെങ്ങും മെസ്സിയെ വരവേല്‍ക്കാനുള്ള കട്ടൗട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്. 21ന് മെക്‌സിക്കന്‍ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്‌സ് കപ്പ് മത്സരത്തില്‍ മെസ്സി ഇന്റര്‍ മയാമിക്കു വേണ്ടി കളിക്കും.

സ്പാനിഷ് ക്ലബ് ബാര്‍സിലോനയിലെ സഹതാരം സെര്‍ജിയോ ബുസ്‌കെറ്റ്‌സും മയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അര്‍ജന്റീന ദേശീയ ടീമില്‍ മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാര്‍ദ് മാര്‍ട്ടിനോയാണ് ക്ലബ്ബിന്റെ പരിശീലകന്‍.

inter miami lionel messi