മാപ്പ്... മാപ്പ്... വമ്പന്‍ ട്വിസ്റ്റ്!

സൗദി സന്ദര്‍ശനത്തില്‍ വിലക്ക് പ്രഖ്യാപിച്ച പിഎസ്ജി ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി.

author-image
Web Desk
New Update
മാപ്പ്... മാപ്പ്... വമ്പന്‍ ട്വിസ്റ്റ്!

സൗദി സന്ദര്‍ശനത്തില്‍ വിലക്ക് പ്രഖ്യാപിച്ച പിഎസ്ജി ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി. വീഡിയോ സന്ദേശത്തിലൂടെയാണ് മെസി ക്ഷമ ചോദിച്ചത്.

ക്ലബിനെ അറിയിക്കാതെയാണ് മെസി സൗദി സന്ദര്‍ശിച്ചത്. പിന്നാലെ വിലക്കുമായി ക്ലബ് രംഗത്തെത്തി. മെസി ക്ലബ് വിട്ടേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് താരം ക്ഷമ ചോദിച്ചത്.

ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു, അത് ഒഴിവാക്കാനായില്ല. നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത്. ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു എന്നാണ് മെസി വീഡിയോയില്‍ പറയുന്നത്.

അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയതിന് പിഎസ്ജി രണ്ടാഴ്ചത്തേക്കാണ് മെസിയെ സസ്‌പെന്‍ഡ് ചെയ്തത്. സൗദി ക്ലബായ അല്‍ ഹിലാലിലേക്കോ പഴയ ക്ലബായ ബാഴ്സലോണയിലേക്കോ പോകും എന്ന അഭ്യൂഹങ്ങളും പിന്നാലെ പുറത്തുവന്നു.

എന്നാല്‍, മെസിയുടെ മാപ്പ് ചോദിക്കലിനോട് പിഎസ്ജി ക്ലബ് വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

lionel messi football psg club