പിറന്നാള്‍ ദിനത്തില്‍ മെസിക്ക് ഹാട്രിക്ക് മധുരം

പിറന്നാള്‍ ദിനത്തില്‍ ഹാട്രിക്ക് നേടി ലയണല്‍ മെസി. ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്റീന കുപ്പായത്തില്‍ ഹാട്രിക്ക് നേടിയത്.

author-image
Priya
New Update
പിറന്നാള്‍ ദിനത്തില്‍ മെസിക്ക് ഹാട്രിക്ക് മധുരം

ബ്യൂണസ് അയേഴ്‌സ്: പിറന്നാള്‍ ദിനത്തില്‍ ഹാട്രിക്ക് നേടി ലയണല്‍ മെസി. ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്റീന കുപ്പായത്തില്‍ ഹാട്രിക്ക് നേടിയത്.

36-ാം ജന്മദിനത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലായിരുന്നു മെസിയുടെ ഹാട്രിക്ക്.മെസിയുടെ ജന്‍മനാടായ റൊസാരിയോയിലെ മാഴ്‌സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ 42000 കാണികള്‍ ഹാപ്പി ബര്‍ത്ത് ഡേ പാടിക്കൊണ്ടാണ് മെസിയെ വരവേറ്റത്.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മെസി ഗോളടിച്ചു.ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് ഗോളുകള്‍ കൂടി നേടി മെസി ഹാട്രിക്ക് തികച്ചു.

കൂറേ കാലത്തിന് ശേഷമാണ് ജന്മനാട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് മെസി പറഞ്ഞു. ലോക ചാമ്പ്യനായി റൊസാരിയോയില്‍ തിരിച്ചെത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും മെസി പറഞ്ഞു.

 

lionel messi