By Priya .24 03 2023
ബ്യൂണസ് അയേഴ്‌സ്: കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന താരമായി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ലയണല്‍ മെസി.സമകാലിക ഫുട്ബോളില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മെസിക്ക് മുന്നില്‍.
സൗഹൃദ മത്സരത്തില്‍ പാനമയ്ക്കെതിരെ ഗോള്‍ നേടിയാണ് മെസി റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയത്.അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാനമയെ തോല്‍പിച്ചു. തിയാഗോ അല്‍മാഡയായിരുന്നു മറ്റൊരു ഗോള്‍ സ്‌കോറര്‍.
828 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. പാനമയ്ക്കെതിരെ 78-ാം മിനുറ്റില്‍ തിയാഗോ അല്‍മാഡയാണ് ഗോള്‍പട്ടിക തുറന്നത്.
89-ാം മിനുറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള അത്യുഗ്രന്‍ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു മെസിയുടെ വലകുലുക്കല്‍.