ഇനി എവിടേയ്ക്ക്? മനസ്സ് തുറക്കാതെ മെസ്സി

ക്ലബ് അധികൃതരുടെ സസ്‌പെന്‍ഷന്‍ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് പ്രഖ്യാപിച്ച് ലിയോണല്‍ മെസി.

author-image
Web Desk
New Update
ഇനി എവിടേയ്ക്ക്? മനസ്സ് തുറക്കാതെ മെസ്സി

പാരിസ്: ക്ലബ് അധികൃതരുടെ സസ്‌പെന്‍ഷന്‍ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് പ്രഖ്യാപിച്ച് ലിയോണല്‍ മെസി. ഈ സീസണോടെ പി എസ് ജി വിടാനാണ് മെസ്സിയുടെ തീരുമാനം. ജൂണില്‍ കരാര്‍ അവസാനിക്കും. തുടര്‍ന്ന് കരാര്‍ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു.

സൗദി സന്ദര്‍ശനത്തിന്റെ പേരില്‍ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മെസ്സി ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. 2021ല്‍ ബാഴ്‌സലോണയില്‍ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. മെസ്സി ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബില്‍ നിന്ന് മെസിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലത്ത് ക്ലബില്‍ പരിശീലനത്തിന് പോലും താരത്തിന് അനുമതി നല്‍കില്ലെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സസ്‌പെന്‍ഷന്‍ കാലത്ത് മെസിക്ക് ക്ലബില്‍ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതര്‍ നിഷേധിച്ചിരുന്നു. ഇതോടെയാണ് മെസി കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണല്‍ മെസി. അനുമതിയില്ലാതെ അംബാസിഡര്‍ ആയതിന് പിഴയും മെസി നല്‍കണം. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും.

 

sports lionel messi football