മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിക്ക്; അര്‍ജന്റീന മികച്ച ടീം

സൂപ്പര്‍ താരം ലയണല്‍ മെസിക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. രണ്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം സ്വന്തമാക്കുന്നത്.

author-image
Priya
New Update
മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിക്ക്; അര്‍ജന്റീന മികച്ച ടീം

പാരിസ്: സൂപ്പര്‍ താരം ലയണല്‍ മെസിക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. രണ്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം സ്വന്തമാക്കുന്നത്.

ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ വീഴ്ത്തി കിരീടം ചൂടിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

 

ഒരു താരം ഈ അവാര്‍ഡ് രണ്ടുതവണ നേടുന്നത് ആദ്യമായാണ്. 2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രാന്‍സ് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.

Laureus Award lionel messi