യൂറോപ്പ ലീഗ്; സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍ നോക്കൗട്ടില്‍

By Greeshma Rakesh.01 12 2023

imran-azhar

 

 

 

ലിവര്‍പൂള്‍: യൂറോപ്പ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍. ഓസ്ട്രിയന്‍ ക്ലബ്ബായ ലാസ്‌കിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

 

സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റെഡ്സ് പുറത്തെടുത്തത് വിജയത്തോടെ ലീഗിലെ നോക്കൗട്ട് റൗണ്ടുകളിലേക്കുള്ള യോഗ്യത നേടാനും ലിവര്‍പൂളിന് കഴിഞ്ഞു.മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെയാണ് ലിവര്‍പൂള്‍ ഗോള്‍വേട്ട ആരംഭിച്ചത്.

 


ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുന്നേ രണ്ടാം ഗോളും പിറന്നു. കോഡി ഗാക്പോയിലൂടെയാണ് ലിവര്‍പൂള്‍ ലീഡ് ഇരട്ടിയാക്കിയത്.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ സ്‌കോറിങ് തുടര്‍ന്നു. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലയാണ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയത്.

 

ഇഞ്ച്വറി ടൈമില്‍ കോഡി ഗാക്പോ തന്റെ രണ്ടാം ഗോളും നേടിയതോടെ ലിവര്‍പൂള്‍ നാല് ഗോളുകളുടെ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച ലിവര്‍പൂള്‍ ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തി.

OTHER SECTIONS