ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം; മെസി അര്‍ഹനല്ലെന്ന് ജര്‍മ്മന്‍ ഇതിഹാസ താരം

മെസിയുടെ പുരസ്‌കാര നേട്ടത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ജര്‍മ്മന്‍ ഇതിഹാസ താരമായ ലോത്തര്‍ മത്തേവൂസ്.

author-image
Athira
New Update
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം; മെസി അര്‍ഹനല്ലെന്ന് ജര്‍മ്മന്‍ ഇതിഹാസ താരം

കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടുമായി ശക്തമായ പോരാട്ടത്തിന് ശേഷമാണ് അര്‍ജന്റൈന്‍ നായകന്‍ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്.

മെസിയുടെ പുരസ്‌കാര നേട്ടത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ജര്‍മ്മന്‍ ഇതിഹാസ താരമായ ലോത്തര്‍ മത്തേവൂസ്. പുരസ്‌കാരത്തിന് മെസ്സി അര്‍ഹനല്ലെന്നും എര്‍ലിങ് ഹാലണ്ടിനാണ് അര്‍ഹതയുള്ളതെന്നുമാണ് മത്തേവൂസിന്റെ വാദം.

ലയണല്‍ മെസ്സിക്ക് ഇത്തവണ വിജയിയാകാന്‍ സാധിക്കില്ല, അദ്ദേഹം കഴിഞ്ഞ 20 വര്‍ഷത്തെ മികച്ച താരമാണെന്ന് വിശ്വസിക്കുന്നു. പക്ഷേ അദ്ദേഹം പാരീസിലും മിയാമിയിലുമായി ഹൈപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്യ്തത് വലിയ കിരീടങ്ങള്‍ നേടിയിട്ടുമില്ലെന്നും ജര്‍മ്മന്‍ ഇതിഹാസ താരം പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പ്രധാന കിരീടങ്ങളെല്ലാം നേടിയ താരമാണ് എര്‍ലിങ് ഹാലണ്ട്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മികച്ചതാണെന്നും വളരെ പ്രധാനപ്പെട്ട താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ ഈ ഘടകങ്ങളെല്ലാം പരിഗണിക്കണമെന്നും മത്തേവൂസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ ജേതാവായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ലോതര്‍ മത്തേവൂസ് മെസ്സിയെ വിമര്‍ശിച്ചും ഹാലണ്ടിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

Latest News sports updates