/kalakaumudi/media/post_banners/b36aa6a9c21edc6c5dbddac58c35c252fe5b91ccf443e120e129d2bb99e9a564.jpg)
ലണ്ടന്‍: ഫോര്‍മുല വണ്‍ റേസിങ്ങിലെ സൂപ്പര്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ മെഴ്സിഡസ് വിടുന്നു. മെഴ്സിഡസുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ഫെരാരിയ്‌ക്കൊപ്പം മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഹാമില്‍ട്ടണ്‍ 2013ലാണ് മെഴ്സിഡസിന്റെ ഭാഗമാവുന്നത്.
ഏഴ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ആറെണ്ണവും ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത് മേഴ്സിഡസിനൊപ്പമാണ്. ഫോര്‍മുല വണ്‍ സ്പാനിഷ് ഡ്രൈവറായ കാര്‍ലോസ് സയന്‍സ് ഒഴിവാകുന്നതോടെ ഫെരാരി അടുത്ത സീസണില്‍ ഹാമില്‍ട്ടണെ സ്പോണ്‍സര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീവിതത്തില്‍ എടുത്തിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു. തന്റെ 13-ാം വയസ് മുതല്‍ മെഴ്‌സിഡെസിനൊപ്പമാണ്. എക്കാലവും മെഴ്‌സിഡെസ് കുടുംബം തനിക്ക് മികച്ച പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സമയമായെന്നും ഹാമില്‍ട്ടണ്‍ വ്യക്തമാക്കി.