/kalakaumudi/media/post_banners/e21dd5fc8cd954b59407bfb491baa5886716d7c13c67cb1c59a474dca7356fea.jpg)
ലഖ്നൗ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിന് 50 റണ്‍സിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 38 പന്തില്‍ 73 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയെ ഒമ്പതിന് 143 എന്ന നിലയില്‍ ലഖ്‌നൗ വരിഞ്ഞുമുറുക്കി. 48 പന്തില്‍ 56 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍.
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്.