പരിശീലനത്തിനിടെ പരിക്ക്; ലൂണയ്ക്ക് ഈ സീസണ്‍ നഷ്ടമായേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് ഈ സീസണ്‍ നഷ്ടമായേക്കും. പരിശീലനത്തിനിടെ കാല്‍മുട്ടിനു പരിക്കേറ്റിനെ തുടര്‍ന്നാണിത്.

author-image
anu
New Update
പരിശീലനത്തിനിടെ പരിക്ക്; ലൂണയ്ക്ക് ഈ സീസണ്‍ നഷ്ടമായേക്കും

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് ഈ സീസണ്‍ നഷ്ടമായേക്കും. പരിശീലനത്തിനിടെ കാല്‍മുട്ടിനു പരിക്കേറ്റിനെ തുടര്‍ന്നാണിത്. മുംബൈയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ലൂണ സുഖം പ്രാപിച്ചു കളത്തില്‍ തിരിച്ചെത്താന്‍ ചുരുങ്ങിയതു 3 മാസം വേണ്ടിവരുമെന്നാണു സൂചന. ഈ സമയത്തിനുള്ളില്‍ ഐഎസ്എല്‍ 10 ാം സീസണ്‍ പൂര്‍ത്തിയാകും.

ലൂണയുടെ നഷ്ടം നികത്താന്‍ ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പുതിയ വിദേശ കളിക്കാരെ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിക്കഴിഞ്ഞു. കളത്തിലിറങ്ങും മുന്‍പേ പരുക്കേറ്റു പുറത്തായ ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ജോഷ്വ സത്തിരിയോയുടെ കരാര്‍ പുതുക്കാനിടയില്ലാത്തതിനാല്‍ വിദേശ സ്‌ട്രൈക്കറെയും ടീം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, സീസണ്‍ മധ്യത്തില്‍ മികച്ച താരങ്ങളെ ലഭിക്കുമോയെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Kerala Blasters sports news Latest News