ബൈക്കില്‍ നഗരം ചുറ്റി ധോണി: പിന്നില്‍ ശ്രീശാന്തും, വീഡിയോ വൈറല്‍

പലപ്പോഴും റാഞ്ചിയിലൂടെ അദ്ദേഹം ബൈക്ക് ഓടിച്ച് പോകുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. താരം ബൈക്ക് ഓടിക്കുന്ന പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

author-image
Priya
New Update
ബൈക്കില്‍ നഗരം ചുറ്റി ധോണി: പിന്നില്‍ ശ്രീശാന്തും, വീഡിയോ വൈറല്‍

റാഞ്ചി: പലപ്പോഴും റാഞ്ചിയിലൂടെ അദ്ദേഹം ബൈക്ക് ഓടിച്ച് പോകുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. താരം ബൈക്ക് ഓടിക്കുന്ന പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശ്രീശാന്ത് ആണ് ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നത്. ധോണി ഹെല്‍മെറ്റ് ധരിച്ചാണ് ബൈക്ക് ഓടിക്കുന്നത്.ധോണിയെ ചേര്‍ത്ത് പിടിച്ച് ഇരിക്കുകയാണ് ശ്രീശാന്ത്.

പിന്നീട് ബൈക്ക് ട്രാഫിക്കില്‍ നിര്‍ത്തിയപ്പോള്‍ ചുറ്റുമുള്ള ബൈക്ക് യാത്രികര്‍ ഫോട്ടോയെടുക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രാക്റ്റീസ് ജഴ്സിയും അണിഞ്ഞാണ് ഇരുവരും യാത്ര ചെയ്യുന്നത്.

ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിന്റെ കീഴിലുള്ള ടീം ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ഐപിഎല്‍ കിരീടം നേടിയിരുന്നു.

viral m s dhoni sreesanth