By Web Desk.30 03 2023
അഹമ്മദാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി. ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് പരുക്കേറ്റതാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്.
ധോണിക്കു പരിശീലനത്തിനിടയില്‍ ധോണിക്ക് കാല്‍മുട്ടിന് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സൈഡ് സ്‌പോര്‍ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്രതികരിച്ചിട്ടില്ല. ഉദ്ഘാടന മത്സരത്തിനായി ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമും ബുധനാഴ്ച തന്നെ അഹമ്മദാബാദിലെത്തിയിരുന്നു.