കാല്‍മുട്ടിന് പരിക്ക്; ചികിത്സ തേടി ധോണി

By web desk.01 06 2023

imran-azhar

 


മുംബൈ: ഐപിഎല്ലില്‍ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി ചികിത്സയ്ക്ക്. മുംബൈ കോകിലാബെന്‍ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിന് ചികിത്സിക്കാനാണ് ധോണി ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

 

ഐപിഎല്ലില്‍ കാല്‍മുട്ടിനേറ്റ പരിക്കുമായാണ് ധോണി കളിച്ചത്. നേരത്തെ ധോണി ഈ സീസണോടെ വിരമിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, ഇക്കാര്യം വിശദീകരിച്ച് താരം തന്നെ രംഗത്തുവന്നിരുന്നു. ആരോഗ്യം അനുവദിച്ചാല്‍ അടുത്ത സീസണിലും കളിക്കുമെന്നാണ് ധോണി വ്യക്തമാക്കിയത്.

 

ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുക മുന്നിലുള്ള എളുപ്പവഴിയാണ്. എന്നാല്‍ ഞാന്‍ കഠിനമായ വഴിയാണ് ഇഷ്ടപ്പെടുന്നത്. ഇനിയുള്ള 9 മാസം അധ്വാനിച്ച് അടുത്ത ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ് ലക്ഷ്യം. ശരീരം അനുവദിച്ചാല്‍ ഇനിയും ചെന്നൈ ടീമിനൊപ്പം ഉണ്ടാകും എന്നാണ് ഐപിഎല്‍ വിജയത്തിനു ശേഷം ധോണി പറഞ്ഞത്.

 

 

 

 

OTHER SECTIONS