/kalakaumudi/media/post_banners/b1de825b63366c6aaa4106ee9428ca48b4eb0ed6bf073f1a701a050288d0abc3.jpg)
മാഞ്ചസ്റ്റര്‍; ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ കൗമാരതാരം കോബി മെയ്‌നൂ നേടിയ ഗോളില്‍ വോള്‍വര്‍ഹാംപ്ടനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിടിലന്‍ ജയം. ഇന്‍ജറി ടൈമിലായിരുന്നു (90+7) പതിനെട്ടുകാരന്‍ മിഡ്ഫീല്‍ഡര്‍ മെയ്‌നൂവിന്റെ ഗോള്‍.
22 കളികളില്‍ 35 പോയിന്റുമായി 7ാം സ്ഥാനത്താണ് യുണൈറ്റഡ്. കളിയുടെ ആരംഭത്തില്‍ തന്നെ 20ന് മുന്നേറിയതിന് ശേഷമാണ് യുണൈറ്റഡ് വെല്ലുവിളി നേരിട്ടത്. 5ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫഡും 22ാം മിനിറ്റില്‍ റാസ്മസ് ഹോയ്ലന്‍ഡുമാണ് ഗോള്‍ നേടിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു യുവതാരത്തിന്റെ അസിസ്റ്റില്‍ നിന്നും മറ്റൊരു യുവതാരം ഗോള്‍ നേടുന്നത്. കോബിക്ക് 18 വയസും ഫോര്‍സോണ് 19 വയസുമാണ് പ്രായം ഉള്ളത്. 19 വര്‍ഷത്തെ റെക്കോര്‍ഡാണ് 18-കാരന്‍ പൊളിച്ചടുക്കിയത്.
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയും നേടിയ റെക്കോര്‍ഡിനെയാണ് താരം പിന്തള്ളിയത്. 2005ല്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ ആയിരുന്നു ഇരുവരും ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.