രക്ഷകനായി മെസ്സി; ഇന്റര്‍ മയാമിക്ക് സമനില

മേജര്‍ ലീഗ് സോക്കറിലെ രണ്ടാം മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില.

author-image
Athira
New Update
രക്ഷകനായി മെസ്സി; ഇന്റര്‍ മയാമിക്ക് സമനില

ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കറിലെ രണ്ടാം മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. ലോസ് ആഞ്ചലസ് ഗാലക്സിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളാണ് മയാമിയ്ക്ക് രക്ഷയേകിയത്. 75-ാം മിനിറ്റില്‍ ലോസ് ആഞ്ചലസ് നേടിയ ഗോളിന് ഇഞ്ച്വറി ടൈമിലാണ് മെസ്സിയുടെ മറുപടി ഗോള്‍ എത്തിയത്.

ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. 13-ാം മിനിറ്റില്‍ തന്നെ മുന്നിലെത്താനുള്ള അവസരം ലോസ് ആഞ്ചലസ് തട്ടികളഞ്ഞു. ആതിഥേയര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ റിക്വി പുജിനായില്ല.

രണ്ടാം പകുതിയിലെ ലോസ് ആഞ്ചലസ് ലീഡ് ഉറപ്പിച്ചു. ദെജാന്‍ ജോവലിച്ചാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ഗോള്‍ മടക്കാന്‍ മെസ്സിയും സംഘവും കഠിനമായി പരിശ്രമിച്ചു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലോസ് ആഞ്ചലസ് താരം മാര്‍കോ ഡെല്‍ഗാഡോയ്ക്ക് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് ഇന്റര്‍ മയാമിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

 

 

 

 

sports news Latest News sports updates