/kalakaumudi/media/post_banners/254abf4ccf08701851b197b2598779d0e1f08cb7f44dd2a11cf56edd4baaf0f5.jpg)
ജിദ്ദ: ജിദ്ദയിലെ മലയാളി ഫുട്‌ബോള്‍ താരം അന്തരിച്ചു. അരിക്കോട് തെരട്ടമ്മല്‍ സ്വദേശി ഷാഹിദ് എന്ന ഈപ്പു (30) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
ഷറഫിയിലെ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന ഷാഹിദ് അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ജിദ്ദയില്‍ ദീര്‍ഘകാലമായി പ്രവാസിയായ അദ്ദേഹം ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ റസ്റ്ററന്റ് നടത്തുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു ഷാഹിദിന്റെ രണ്ടാം വിവാഹ വാര്‍ഷികം. ഭാര്യയും 5 മാസം പ്രായമായ കുഞ്ഞും നാട്ടില്‍ നിന്ന് ജിദ്ദയിലെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.