മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം എച്ച് എസ് പ്രണോയിക്ക്; റെക്കോര്‍ഡും സ്വന്തം

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്.

author-image
Web Desk
New Update
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം എച്ച് എസ് പ്രണോയിക്ക്; റെക്കോര്‍ഡും സ്വന്തം

ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനീസ് താരം വെങ് സോങ് യാങ്ങിനെ 21-19, 13- 21, 21-18 എന്നീ സ്‌കോറിലാണ് പ്രമോയി തോല്‍പ്പിച്ചത്.

മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ് പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ഈ സീസണിലെ പ്രണോയിയുടെ ആദ്യ ഫൈനലാണിത്.

കഴിഞ്ഞ വര്‍ഷം സ്വിസ് ഓപ്പണില്‍ റണ്ണര്‍അപ്പായിരുന്നു പ്രണോയി. അതിനുശേഷമുള്ള രണ്ടാം ഫൈനലാണിത്.

malaysia masters 2023 h s prannoy weng