മലേഷ്യ മാസ്റ്റേഴ്‌സ്; മത്സരത്തില്‍ അധിപത്യം, സിന്ധുവും പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍

വനിതാ സിംഗിള്‍സില്‍ ജപ്പാന്‍ താരം അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സ്ഥാനം ഉറപ്പിച്ചത്.

author-image
Priya
New Update
മലേഷ്യ മാസ്റ്റേഴ്‌സ്; മത്സരത്തില്‍ അധിപത്യം, സിന്ധുവും പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ ജപ്പാന്‍ താരം അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സ്ഥാനം ഉറപ്പിച്ചത്.

ചൈനയുടെ ഷി ഫെങ് ലിയെ പരാജയപ്പെടുത്തിയാണ് പ്രണോയുടെ മുന്നേറ്റം.40 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-16, 21-11 എന്ന സ്‌കോറിന് സിന്ധു ഒഹോറിയെ പരാജയപ്പെടുത്തി. ഇതോടെ ഒഹോറിക്കെതിരെ 12-0 എന്ന അപരാജിത റെക്കോര്‍ഡും സിന്ധു സ്വന്തമാക്കി.

ജാപ്പനീസ് താരം ലോക റാങ്കിങ്ങില്‍ 28-ാം സ്ഥാനത്താണ് ഉള്ളത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യി മാന്‍ ഷാങ്ങാണ് സിന്ധുവിന്റെ എതിരാളി.ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ലോക ഒമ്പതാം നമ്പര്‍ താരം പ്രണോയിയുടെ മുന്നേറ്റം.

ലോക 11-ാം നമ്പര്‍ ലീയെ 13-21, 21-16, 21-11 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. മൂന്നാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയും ജപ്പാന്റെ കെന്റ നിഷിമോട്ടോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക.

PV Sindhu malaysia masters 2023 pranoy