മലേഷ്യന്‍ ഓപ്പണ്‍: പൊരുതിയിട്ടും സ്വാതിക്-ചിരാഗ് സംഖ്യം വീണു

മലേഷ്യന്‍ ഓപ്പണില്‍ പൊരുതിയിട്ടും വീണ് സ്വാതിക് സായിരാജ് റങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടു.

author-image
Athira
New Update
മലേഷ്യന്‍ ഓപ്പണ്‍: പൊരുതിയിട്ടും സ്വാതിക്-ചിരാഗ് സംഖ്യം വീണു

മലേഷ്യന്‍ ഓപ്പണില്‍ പൊരുതിയിട്ടും വീണ് സ്വാതിക് സായിരാജ് റങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ചൈനയുടെ വാങ് ചാങ് - ലിയാങ് വെയ് കെങ് സഖ്യം വിജയിച്ചു. ആദ്യ ഗെയിമില്‍ മുന്നേറിയ ശേഷമാണ് ഇന്ത്യന്‍ സംഘം പരാജയപ്പെട്ടത്.

ആദ്യ ഗെയിമില്‍ ഇന്ത്യന്‍ സംഘം അനായാസം മുന്നേറി. ഇന്ത്യന്‍ സഖ്യത്തിന് ഒരു വെല്ലുവിളി ഉയര്‍ത്താന്‍ പോലും എതിരാളികള്‍ക്ക് കഴിഞ്ഞില്ല. ആദ്യ ഗെയിം സ്വാതികും ചിരാഗും സ്വന്തമാക്കി. നിര്‍ണായകമായ രണ്ടാം ഗെയിമില്‍ ചൈനീസ് സംഘം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. ആദ്യം വാങ് ചാങും ലിയാങ് വെയ് കെങും മുന്നിലെത്തിയെങ്കിലും ഇന്ത്യന്‍ സംഘം ശക്തമായി പോരാടിയതോടെ ചൈനയുടെ അനായാസ ജയം ഒഴിവാക്കി. എങ്കിലും ചൈനീസ് സംഘം ഗെയിം പിടിച്ചെടുത്തു.

ഇരുസംഘങ്ങളും ഓരോ ഗെയിം വിജയിച്ചതോടെ മത്സരം ശക്തിപ്പെട്ടു. മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സംഘം മുന്നേറിയെങ്കിലും ചൈനീസ് പോരാട്ടം ശക്തിപ്പെട്ടതോടെ ഇന്ത്യന്‍ സംഘത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.

 

 

sports updates sports news Latest News