ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി; ഇന്റര്‍ മിലാനെ തകര്‍ത്തു

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

author-image
Priya
New Update
ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി; ഇന്റര്‍ മിലാനെ തകര്‍ത്തു

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണിത്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ സീസണിലെ മൂന്നാം കീരിടമാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റി സീസണില്‍ നേടിയിരുന്നത്.

സിറ്റിയുടെ കിരീടനേട്ടം എഫ് സി ബാഴ്സലോണക്കൊപ്പം രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകന്‍ പെപ് ഗാര്‍ഡിയോളക്കും അഭിമാനമുഹൂര്‍ത്തമാണ്.

കളിയുടെ ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഇന്റര്‍ മിലാനും ഗോളൊന്നും നേടാനായില്ല. കളിയുടെ 68-ാം മിനുട്ടില്‍ മധ്യനിര താരം റോഡ്രിഗോയാണ് സിറ്റിയുടെ നിര്‍ണായക ഗോള്‍ നേടിയത്.

manchester city champions league inter milan