ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ടീമുകളുടെ തീപാറും പോരാട്ടം

By Priya.14 01 2023

imran-azhar

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും പോരാട്ടം. ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം അരങ്ങേറും.

 

സീസണില്‍ സിറ്റി രണ്ടാം സ്ഥാനത്തും യുനൈറ്റഡ് നാലാം സ്ഥാനത്തുമാണ്. സീസണിലെ രണ്ടാം പോരാട്ടമാണ് ഇന്ന് നടക്കുന്നത് . മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദിലെ ആദ്യ പോരാട്ടത്തില്‍ യുനൈറ്റഡ് പരാജയപ്പെട്ടിരുന്നു.

 

ഒക്ടോബറില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക്‌ 
സിറ്റി വിജയിച്ചിരുന്നു. എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ അടിമുടി മാറിയ റെഡ് ഡെവിള്‍സാണ് സ്വന്തം ഗ്രൗണ്ടില്‍ സിറ്റിയെ കാത്തിരിക്കുന്നത്.

 

മികച്ച ഫോമിലുള്ള മാര്‍ക്കസ് റാഷ്ഫോര്‍ഡിലാണ് യുനൈറ്റഡിന്റെ പ്രതീക്ഷ. ഡാലോട്ട്, മാര്‍ഷ്യല്‍ എന്നിവര്‍ ഇല്ലാതെ ആകും അവര്‍ ഇറങ്ങുക.കഴിഞ്ഞ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു.

 

 

 

OTHER SECTIONS