യുവേഫ സൂപ്പര്‍ കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്; സെവിയ്യയെ വീഴ്ത്തിയത് പെനല്‍റ്റി ഷൂട്ടൗട്ടില്‍

മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ സെവിയ്യയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായി.

author-image
Priya
New Update
യുവേഫ സൂപ്പര്‍ കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്; സെവിയ്യയെ വീഴ്ത്തിയത് പെനല്‍റ്റി ഷൂട്ടൗട്ടില്‍

ആഥന്‍സ്: മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ സെവിയ്യയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായി.

ഇതേ തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 25ാം മിനിട്ടില്‍ യുസേഫ് യെന്‍ നെസിരിയിലൂടെ സെവിയ്യ മുന്നിലെത്തി. എന്നാല്‍ 63-ാം മിനിട്ടില്‍ യുവതാരം കോള്‍ പാള്‍മറിലൂടെയാണ് സിറ്റി സമനില നേടി.

ഷൂട്ടൗട്ടില്‍ സിറ്റിക്കായി കിക്കെടുത്തവരെല്ലാം പന്ത് വലയിലാക്കി. എന്നാല്‍

സെവിയയ്ക്ക് വേണ്ടി അഞ്ചാം കിക്കെടുത്ത നെമാഞ്ചയ്ക്ക് പിഴച്ചു. നെമാഞ്ചയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു.

സിറ്റി ആദ്യമായാണ് സൂപ്പര്‍ കപ്പ് നേടുന്നത്. കളിയുടെ ആദ്യ പകുതിയില്‍ സെവിയ്യക്കായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ സിറ്റിയാണ് മുന്‍തൂക്കം നേടിയത്.

2016ല്‍ പരിശീലകനായി എത്തിയ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ സിറ്റിയുടെ പതിനഞ്ചാം കിരീടമാണിത്. കാര്‍ലോസ് ആഞ്ചലോട്ടിക്ക് ശേഷം വ്യത്യസ്ത ടീമുകളുടെ പരിശീലകനെന്ന നിലയില്‍ നാലു തവണ സൂപ്പര്‍ കപ്പ് നേടുന്ന പരിശീലകനെന്ന നേട്ടവും ഇതോടെ ഗ്യാര്‍ഡിയോളക്ക് സ്വന്തമായി.

ബാഴ്‌സലോണക്കൊപ്പം 2009,2011 വര്‍ഷങ്ങളിലും ബയേണ്‍ മ്യൂണിക്കിനൊപ്പവും 2013 പെപ് ഗ്വാര്‍ഡിയോള സൂപ്പര്‍ കപ്പ് നേടിയിട്ടുണ്ട്.

 

manchester city sevilla UEFA super cup