ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഡിബ്രൂയ്നെ തിളങ്ങി; ലിവർപൂളിന്റെ ചിറകരിഞ്ഞ് സിറ്റി

By Lekshmi.01 04 2023

imran-azhar

 

 

ഇന്ന് പുനരാംഭിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി.ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആധികാരികമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.സിറ്റിക്കായി ജൂലിയൻ അൽവാരെസ്, കെവിൻ ഡി ബ്രൂയ്നെ, ഇക്കായ് ഗുൻഡോഗൻ, ജാക്ക് ഗ്രീലിഷ് എന്നിവർ ഗോൾ നേടി.

 

 

 

ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടിയത് മുഹമ്മദ് സാലയാണ്. മത്സരത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം 5 ആയി കുറക്കാനും സിറ്റിക്ക് സാധിച്ചു.സീസണിലെ ഒൻപതാം തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ ലീഗിൽ ആറാം സ്ഥാനത്താണ്.

 

 

 

പ്രീമിയർ ലീഗിലെ ടോപ് സ്കോററും ഗോൾ മെഷീനുമായ ഏർലിങ് ഹാലണ്ട് ഇല്ലാതെയാണ് സിറ്റി ഇന്ന് കളത്തിൽ ഇറങ്ങിയത്.അപ്പെന്റിസ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിൽ തുടരുന്ന ഇംഗ്ലീഷ് യുവതാരം ഫിൽ ഫോഡനും ഇന്ന് കളിച്ചിരുന്നില്ല.

OTHER SECTIONS