കാസിമിറോയും ഇടപെട്ടു! നെയ്മറെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പിഎസ്ജി സൂപ്പര്‍താരം നെയ്മറെ ടീമിലെത്തിക്കാനുള്ള നീക്കവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ലോണിലെങ്കിലും ടീമിലെത്തിക്കാനാണ് നീക്കം.

author-image
Priya
New Update
കാസിമിറോയും ഇടപെട്ടു! നെയ്മറെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പാരീസ്: പിഎസ്ജി സൂപ്പര്‍താരം നെയ്മറെ ടീമിലെത്തിക്കാനുള്ള നീക്കവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ലോണിലെങ്കിലും ടീമിലെത്തിക്കാനാണ് നീക്കം.

പിഎസ്ജി താരത്തെ വില്‍ക്കില്ലെങ്കില്‍ ശമ്പളം പൂര്‍ണമായും ഏറ്റെടുത്ത് ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാമെന്നും യുണൈറ്റഡ് ആലോചിക്കുന്നുണ്ട്.

യുണൈറ്റഡ് അടുത്ത ചാംപ്യന്‍സ് ലീഗിന് യോഗ്യത ഉറപ്പാക്കിയാല്‍ ടീം ശക്തിപ്പെടുത്താന്‍ കോച്ച് എറിക് ടെന്‍ഹാഗിന്

ക്ലബ്ബ് മാനേജ്മെന്റ് ഇത്തവണ 500 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ നടത്താനുള്ള അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം കാസിമിറോയും നെയ്മറുമായി ചര്‍ച്ച നടത്തും.നേരത്തെ ചെല്‍സിയും ന്യുകാസില്‍ യുണൈറ്റഡും നെയ്മാറിനെ സ്വന്തമാക്കാന്‍ നീക്കം തുടങ്ങിയിരുന്നു.

2017 മുതല്‍ പിഎസ്ജി താരമായ നെയ്മാര്‍, കിലിയന്‍ എംബപ്പെയുമായി അസ്വാരസ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് നെയ്മര്‍ ടീം വിടാന്‍ ആലോചിക്കുന്നത്. ലിയോണല്‍ മെസിയും സീസണില്‍ പിഎസ്ജി വിടുമെന്ന് ഉറപ്പാണ്.

manchester united neymar