കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍; ഇംഗ്ലിഷ് ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കുന്നത്

author-image
greeshma
New Update
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍; ഇംഗ്ലിഷ് ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

 

 

ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്ലിഷ് ലീഗ് കപ്പ്. ന്യൂകാസില്‍ യുണൈറ്റഡിനെ 2-0ന് തോല്‍പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലിഷ് ലീഗ് കപ്പ് നേടിയത്. നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കുന്നത്.

കളിയുടെ 33ാം മിനിറ്റില്‍ കാസെമിറോയിലൂടെ ആദ്യ ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 39ാം മിനിറ്റില്‍ ന്യൂകാസില്‍ താരം സ്വെന്‍ ബോട്മാന്റെ സെല്‍ഫ് ഗോളിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ന്യൂകാസില്‍ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം കൈവിട്ടില്ല.

2017ലെ യൂറോപ്പ് ലീഗ് കിരീടനേട്ടമായിരുന്നു അവസാനമായി ലഭിച്ചത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനു കീഴില്‍ യുണൈറ്റഡ് നേടുന്ന ആദ്യ കിരീടം കൂടിയാണിത്.

manchester united vs newcastle carabao efl cup