/kalakaumudi/media/post_banners/df52ee36eb735013fb1929487f5919a0088380a5d94b02eeb8119dc86bd271ac.jpg)
ഇറ്റാനഗര്‍: മണിപ്പൂര്‍ സന്തോഷ് ട്രോഫി സെമി ഫൈനലില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫിയുടെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ മണിപ്പൂര്‍ അസമിനെതിരെ 7-1ന്റെ ഉജ്ജ്വല വിജയം നേടി. അനായാസ വിജയമാണ് അസമിനെതിരെ മണിപ്പൂര്‍ ആദ്യ പകുതിയുടെ തുടക്കത്തില്‍ കാഴ്ചവെച്ചത്.
കളി ആരംഭിച്ച് 20 മിനിറ്റിനുള്ളില്‍ തന്നെ മണിപ്പൂര്‍ 4-0 ലീഡിലേക്ക് ഉയര്‍ന്നിരുന്നു. വാങ്ഖെയ്മയും സദാനന്ദ സിംഗ് മണിപ്പൂരിനായി ഹാട്രിക് നേടി. 11,16, 70 മിനുട്ടുകളില്‍ ആയിരുന്നു ഹാട്രിക്ക് ഗോളുകള്‍ വന്നത്. ക്യാപ്റ്റന്‍ ഫിജാം സനതോയ് മീതേയ് (4), നഗാങ്ബാം പച്ച സിംഗ് (19), മൈബാം ഡെനി സിംഗ് (82), ഇമര്‍സണ്‍ മെയ്തേയ് ( 88) ആയിരുന്നു മണിപ്പൂരിന്റെ മറ്റ് സ്‌കോറര്‍മാര്‍.
64-ാം മിനിറ്റില്‍ ജോയ്ദീപ് ഗൊഗോയ് അസമിന്റെ ഏക ഗോള്‍ നേടി. ഗോവയെ ആകും മണിപ്പൂര്‍ സെമി ഫൈനലില്‍ നേരിടുക. 82ാം മിനിറ്റില്‍ മെയ്ബാം ഗെനി സിങ്ങും 88-ാം മിനിറ്റില്‍ ഇമര്‍സണ്‍ മെയ്‌തെയും ഗോള്‍ കണ്ടെത്തിയതോടെ അസമിന് കളിയില്‍ നിലനില്‍പ്പില്ലാതെയായി. മാര്‍ച്ച് 7ന് രാത്രി 7ന് ഗോവയ്‌ക്കെതിരെയാണ് മണിപ്പുരിന്റെ സെമി മത്സരം.
7 ഗോളാണ് മണിപ്പുരിന് ഈ ടൂര്‍ണമെന്റിലെ സമ്പാദ്യം. മിസോറം, ഡല്‍ഹി, റെയില്‍വേസ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായാണ് മണിപ്പുരിന്റെ സെമിപ്രവേശനം. മണിപ്പുരിന്റെ ക്യാപ്റ്റന്‍ ഫിജം സനതോയ് മെയ്‌തെയ് ആണ് ഈ സന്തോഷ് ട്രോഫിയില്‍ ടോപ്‌സ്‌കോറര്‍ പട്ടികയില്‍ ഒന്നാമത്.