/kalakaumudi/media/post_banners/e001651dcc654d8b28dd7c97ea7b19b076c331e4c9c714f8ce471170e686a1d5.jpg)
ബോക്‌സിങ് റിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം എം.സി.മേരി കോം വിരമിക്കല്‍ പ്രഖ്യാപിച്ചു. മേരി കോം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബോക്‌സിങ്ങില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. പ്രായപരിധി കഴിഞ്ഞത് മൂലമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 40 വയസ്സിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷനു കീഴിലെ എലീറ്റ് ലവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാലാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് നാല്‍പത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു.
6 തവണ ലോക ചാംപ്യനാകുന്ന ആദ്യ വനിതാ ബോക്‌സര്‍ എന്ന റെക്കോര്‍ഡ് മേരി കോമിന്റെ പേരിലാണ്. 2012 ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാണ്. 2003ലെ ആദ്യ ലോക ചാംപ്യന്‍പട്ടത്തിനു പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി മേരി കോമിനെ ആദരിച്ചു. 2009ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016 2022ല്‍ രാജ്യസഭാംഗമായിരുന്നു.
'ബോക്‌സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളില്‍ എനിക്കു പങ്കെടുക്കാന്‍ സാധിക്കില്ല. ബോക്‌സിങ്ങില്‍ നിന്നു വിരമിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം' വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മേരി കോം പറഞ്ഞു.