ആര്‍സിബിയുടെ മത്സരം വൈകുന്നു; മഴയിൽ മത്സരം മുങ്ങുമോ എന്നറിയാൻ മണിക്കൂറുകള്‍ മാത്രം

ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ കാരണം വൈകുന്നു

author-image
Lekshmi
New Update
ആര്‍സിബിയുടെ മത്സരം വൈകുന്നു; മഴയിൽ മത്സരം മുങ്ങുമോ എന്നറിയാൻ മണിക്കൂറുകള്‍ മാത്രം

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ കാരണം വൈകുന്നു.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് മൂലം മുന്‍നിശ്ചയിച്ച പ്രകാരം ഏഴ് മണിക്ക് ടോസിടാന്‍ കഴിഞ്ഞില്ല.

എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ മുന്നേ ബെംഗളൂരുവില്‍ പെയ്‌ത കനത്ത മഴ മത്സരം ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ബെംഗളൂരു നഗരത്തിലുണ്ടായി.ഇടയ്‌ക്ക് മഴ തോര്‍ന്നെങ്കിലും വീണ്ടും പെയ്‌തത് ഐപിഎല്‍ അധികൃതരുടെ പദ്ധതികളെല്ലാം അവതാളത്തിലാക്കി.

മത്സരം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടക്കാനായി നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് ടൈം 10.56 ആണ്.ഇതോടെ ആര്‍സിബി-ടൈറ്റന്‍സ് മത്സരം ഉപക്ഷിക്കുമോ എന്നറിയാന്‍ ആരാധകര്‍ ഇനിയും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.

rain Bengaluru match delayed