ജര്‍മന്‍ വിന്റര്‍ ത്രോവിങ് ചാമ്പ്യന്‍ഷിപ്പ്; 19-ാം വയസില്‍ 90 മീറ്റര്‍ കടന്ന് മാക്സ് ഡെനിങ്, റെക്കോര്‍ഡ് നേട്ടം

ജര്‍മനിയിലെ ഹാലെയില്‍ നടന്ന ജര്‍മന്‍ വിന്റര്‍ ത്രോവിങ് ചാമ്പ്യന്‍ഷിപ്പില്‍ 90.20 മീറ്റര്‍ അകലത്തേക്ക് ജാവലിനെറിഞ്ഞ് ജര്‍മന്‍ സ്വദേശിയായ മാക്സ് ഡെനിങ്.

author-image
Athira
New Update
ജര്‍മന്‍ വിന്റര്‍ ത്രോവിങ് ചാമ്പ്യന്‍ഷിപ്പ്; 19-ാം വയസില്‍ 90 മീറ്റര്‍ കടന്ന് മാക്സ് ഡെനിങ്, റെക്കോര്‍ഡ് നേട്ടം

ബെര്‍ലിന്‍: ജര്‍മനിയിലെ ഹാലെയില്‍ നടന്ന ജര്‍മന്‍ വിന്റര്‍ ത്രോവിങ് ചാമ്പ്യന്‍ഷിപ്പില്‍ 90.20 മീറ്റര്‍ അകലത്തേക്ക് ജാവലിനെറിഞ്ഞ് ജര്‍മന്‍ സ്വദേശിയായ മാക്സ് ഡെനിങ്. ഇതോടെ ജാവലിനില്‍ 90 മീറ്റര്‍ കടക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായി മാറി മാക്സ്. പാരീസ് ഒളിമ്പിക്സില്‍ നീരജ് ചോപ്രയ്ക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് താരം.

ചരിത്ര നേട്ടത്തിനൊപ്പം തന്നെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഡെനിങ് കൈവരിച്ചു. ഞായറാഴ്ച നടന്ന ജര്‍മന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേരത്തേയുള്ള നേട്ടത്തേക്കാള്‍ 12 മീറ്റര്‍ ദൂരത്തേക്കാണ് അധികമെറിഞ്ഞത്. ശനിയാഴ്ചവരെ 78.07 മീറ്ററായിരുന്നു മാക്സ് ഡെനിങ്ങിന്റെ കരിയര്‍ ബെസ്റ്റ്.

അണ്ടര്‍-20 ജാവലിന്‍ ത്രോ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുതവണ വെള്ളി മെഡല്‍ നേടിയിട്ടുണ്ട് ഡെനിങ്. 90.20-നുശേഷം വീണ്ടുമെറിഞ്ഞപ്പോള്‍ 85.45 ആയിരുന്നു സമയം. 90.20 എന്നത് ജാവലിനിലെ ആകെയുള്ള റെക്കോഡെടുത്താല്‍ ഇരുപത്തിരണ്ടാമത് വരും. യാന്‍ സെലന്‍സിയുടെ പേരിലുള്ള 98.48 ആണ് ഏറ്റവും മികച്ച ദൂരം.

 

 

 

sports news Latest News sports updates