അച്ചടക്ക ലംഘനം; ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെലിനെതിരെ അന്വേഷണം

സംഗീതനിശയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) അന്വേഷണം പ്രഖ്യാപിച്ചു.

author-image
Athira
New Update
അച്ചടക്ക ലംഘനം; ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെലിനെതിരെ അന്വേഷണം

മെല്‍ബണ്‍; മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ ഉള്‍പ്പെട്ട 'സിക്‌സ് ആന്‍ഡ് ഔട്ട്' ബാന്റിന്റെ സംഗീതനിശയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) അന്വേഷണം പ്രഖ്യാപിച്ചു.

ശാരീരിക അസ്വസ്തത വന്നത് മദ്യപിച്ചതിനെ തുടര്‍ന്നാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ മാക്‌സ്വെല്‍ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നു. അച്ചടക്ക ലംഘനത്തില്‍ മാക്‌സ്‌വെല്ലിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സിഎ അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ മാക്‌സ്‌വെല്ലിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. മികച്ച ഫോമില്‍ കളിക്കുന്ന മാക്സ്വെല്ലിനെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫെബ്രുവരി ഒന്‍പതിനാണു ട്വന്റി20 പരമ്പര.

sports news Latest News news updates