വിമാനത്തില്‍ വെച്ച് ദേഹാസ്വസ്ഥ്യം; വെള്ളമാണെന്ന് കരുതി ദ്രാവകം കുടിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

വിമാനത്തിനുള്ളില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.

author-image
Athira
New Update
വിമാനത്തില്‍ വെച്ച് ദേഹാസ്വസ്ഥ്യം;  വെള്ളമാണെന്ന് കരുതി ദ്രാവകം കുടിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

അഗര്‍ത്തല: വിമാനത്തിനുള്ളില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തില്‍വെച്ച് ഒരു പൗച്ചില്‍ നിന്ന് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഒരു ദ്രാവകം കുടിച്ചതിനെ തുടര്‍ന്ന് വായില്‍ പൊള്ളലേല്‍ക്കുകയും തൊണ്ടയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. ഛര്‍ദി അനുഭവപ്പെട്ടതോടെ താരത്തെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

തുടര്‍ന്നുള്ള പരിശോധനയില്‍ അപകടനില തരണംചെയ്തതായും നാളെ ആശുപത്രി വിടുമെന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചത്. ബാക്കി ടീമംഗങ്ങള്‍ യാത്ര തുടര്‍ന്നു. അടുത്ത കളിയില്‍ മായങ്ക് അഗര്‍വാള്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡിഗോ വിമാനനം 6E 5177ലായിരുന്നു യാത്ര.

മാനേജര്‍ മുഖാന്തരം മയാങ്ക് പരാതി നല്‍കിയതായി വെസ്റ്റ് ത്രിപുര എസ്പി കിരണ്‍ കുമാര്‍ പറഞ്ഞു. ചികിത്സയിലുള്ള മയാങ്കിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വിമാനത്തിലെ സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എസ്പി വ്യക്തമാക്കി.
ദ്രാവകം കുടിച്ചതിന് പിന്നാലെ സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടിയ താരത്തിന് വായയിലും തൊണ്ടയിലും പൊള്ളലും കുടലില്‍ നീര്‍ക്കെട്ടുമുണ്ടായിട്ടുണ്ട്. കുടിച്ചത് വെള്ളമാണോ ആസിഡ് പോലെയുള്ള മറ്റേതെങ്കിലും ദ്രാവകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ത്രിപുരയ്ക്കെതിരെ 29 റണ്‍സിന് വിജയിച്ച ശേഷം രാജ്കോട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കര്‍ണാടക ടീം. മത്സരത്തില്‍ അഗര്‍വാള്‍ 51, 17 എന്നിങ്ങനെ സ്‌കോര്‍ ചെയ്യുകയും ചെയ്തു. സൗരാഷ്ട്രയ്ക്കെതിരായ അടുത്ത മത്സരത്തില്‍ മായങ്ക് അഗര്‍വാള്‍ കളിക്കില്ല. 33 കാരനായ അഗര്‍വാള്‍ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. താരത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അറിയുതിനായി രണ്ട് പ്രതിനിധികളെ അഗര്‍ത്തലയിലേക്ക് അയച്ചിട്ടുണ്ടെും അവര്‍ പറഞ്ഞു.

 

 

 

 

news updates sports news Latest News