/kalakaumudi/media/post_banners/441c2a71745e3551b9a5dcb47da2b615c7367bebee2ee1925001c88d52cd67c2.jpg)
അഗര്‍ത്തല; വിമാനത്തില്‍ വെച്ച് വെള്ളമെന്ന് കരുതി ദ്രാവകം കുടിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മായങ്ക് അഗര്‍വാളിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 'സുഖം പ്രാപിച്ചുവരുന്നു പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി' മായങ്ക് എക്‌സ് പ്ലാറ്റഫോമില്‍ ചിത്രങ്ങളോടൊപ്പം പങ്കുവെച്ചു.
സംഭവത്തില്‍ മായങ്കിന്റെ മാനേജര്‍ നല്‍കിയ പരാതി പ്രകാരമാണ് ത്രിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിമാനത്തില്‍ കയറിയപ്പോള്‍ തന്റെ സീറ്റില്‍ വച്ചിരുന്ന വെള്ളം എടുത്ത് മയാങ്ക് കുടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മയാങ്ക് ഛര്‍ദ്ദിക്കുകയും വായില്‍ പൊള്ളലുണ്ടാകുകയും ചെയ്തു.
ത്രിപുരയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം. രഞ്ജി ട്രോഫിയില്‍ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ് മയാങ്ക് അഗര്‍വാള്‍. താരത്തിന്റെ കുടലില്‍ നീര്‍ക്കെട്ടുണ്ടായതായാണു വിവരം. മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരത്തെ ഉടന്‍ ബെംഗളൂരുവിലേക്കു മാറ്റും.