/kalakaumudi/media/post_banners/0f504fd63edcd92e2bf279bbbad526171699666ace01596f2c9ce464d2b27a44.jpg)
റിയാദ്: ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ഇന്ന്. സൗഹൃദ മത്സരത്തില്‍ പിഎസ്ജി സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും.രാത്രി 10:30 നാണ് മത്സരം.
മെസി പിഎസ്ജി കുപ്പായത്തില്‍ ഇറങ്ങുമ്പോള്‍ അല്‍ നസ്ര്, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്തടീമിന്റെ നായകനായാണ് റോണാള്‍ഡോ കളത്തിലെത്തുക.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 1700 കോടിയിലേറെ രൂപയ്ക്ക് അല്‍ നസ്റിലെത്തിയ റോണാള്‍ഡോ ആദ്യമായാണ് സൗദിയില്‍ കളിക്കാനിറങ്ങുന്നത്. ഔദ്യോഗികമായി 22നാണ് അല്‍ നസ്റിനായി കളിക്കുക.
ഫ്രഞ്ച് ലീഗില്‍ റെന്നസിനോട് തോല്‍വി വഴങ്ങിയതിന് ശേഷമാണ് പിഎസ്ജിയുടെ വമ്പന്‍ താരനിര റിയാദിലെത്തിയിരിക്കുന്നത്. എംബപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ്, മാര്‍ക്വീഞ്ഞോസ് തുടങ്ങി പിഎസ്ജിയുടെ മിന്നുംതാരങ്ങളെല്ലാം മെസിക്കൊപ്പമുണ്ട്.
ചാരിറ്റി മത്സരമായതുകൊണ്ട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്ന പ്രത്യേക ടിക്കറ്റ് 21 കോടി രൂപയ്ക്കാണ് ഒരു ആരാധകന്‍ ലേലത്തില്‍ സ്വന്തമാക്കിയത് .
2020 ചാംപ്യന്‍സ് ലീഗിലാണ് അവസാനമായി മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നത്. അന്ന് റൊണാള്‍ഡോയുടെ യുവന്റസ്, മെസിയുടെ ബാഴ്സലോണയെ 3-0ന് തോല്‍പ്പിച്ചിരുന്നു.