സീസണിലെ ആദ്യ തോല്‍വി; ഇന്റര്‍ മയാമിയ്ക്ക് തോല്‍വി

തിങ്കളാഴ്ച നടന്ന മേജര്‍ ലീഗ് സോക്കറില്‍ ലയണ്‍ മെസിയില്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമിയ്ക്ക് പരാജയം.

author-image
Athira
New Update
സീസണിലെ ആദ്യ തോല്‍വി; ഇന്റര്‍ മയാമിയ്ക്ക് തോല്‍വി

തിങ്കളാഴ്ച നടന്ന മേജര്‍ ലീഗ് സോക്കറില്‍ ലയണ്‍ മെസിയില്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമിയ്ക്ക് പരാജയം. സീസണിലെ ആദ്യത്തെ പരാജയമാണ് മയാമി ഏറ്റുവാങ്ങിയത്. മയാമിയുടെ ഹോം ഗ്രൗണ്ടില്‍ മോണ്ട്‌റിയലിനെ നേരിട്ട് 2-3 പരാജയമാണ് നേരിട്ടത്. 13-ാം മിനിറ്റില്‍ ആല്‍വരസിലൂടെ മോണ്ട്‌റിയല്‍ ആണ് ആദ്യ ലീഡ് എടുത്തത്. ശക്തമായി തിരിച്ചടിച്ച ഇന്റര്‍ മയാമി 71ആം മിനിറ്റില്‍ കാമ്പാനയിലൂടെ സമനില നേടി. ഈ സമനില അധികനേരം നീണ്ട് നിന്നില്ല.

75-ാം മിനിറ്റില്‍ കൊകാരോയിലൂടെ വീണ്ടും സന്ദര്‍ശകര്‍ ലീഡ് എടുത്തു. പിന്നാലെ സുനുസി കൂടെ ഗോള്‍ നേടിയതോടെ മോണ്ട്‌റിയല്‍ 3-1ന് മുന്നില്‍ എത്തി. ജോര്‍ദി ആല്‍ബ ഒരു ഗോള്‍ മടക്കി എങ്കിലും ഇന്റര്‍ മയാമിക്ക് പരാജയം ഒഴിവാക്കാന്‍ ആയില്ല. 4 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ഇന്റര്‍ മയാമി ഒന്നാമത് നില്‍ക്കുന്നു മോണ്ട്‌റിയലിനും 7 പോയിന്റാണ് ഉള്ളത്. പരിക്ക് കാരണമായിരുന്നു മെസി മത്സരത്തിന് ഇറങ്ങാതിരുന്നത്.

 

 

sports updates sports news Latest News