സീസണ്‍ കപ്പ് ടൂര്‍ണമെന്റ്; മെസിയും ടീമും സൗദിയില്‍

പ്രീ സീസണ്‍ സൗഹൃദ മത്സരങ്ങള്‍ക്കായി ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍ മയാമി ടീം സൗദിയിലെത്തി.

author-image
Athira
New Update
സീസണ്‍ കപ്പ് ടൂര്‍ണമെന്റ്; മെസിയും ടീമും സൗദിയില്‍

 

റിയാദ്; പ്രീ സീസണ്‍ സൗഹൃദ മത്സരങ്ങള്‍ക്കായി ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍ മയാമി ടീം സൗദിയിലെത്തി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 11.30ന് അല്‍ ഹിലാലിനെ നേരിടും.
റിയാദ് സീസണ്‍ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് മെസ്സി റിയാദിലെത്തിയത്.

സൗദി അറേബ്യ ടൂറിസം അംബാസഡര്‍ കൂടിയായ മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. അല്‍ ഹിലാലിലെ മത്സരം ഇന്ത്യയില്‍ സംപ്രേഷണമില്ല. ആപ്പിള്‍ ടിവി പ്ലസ് ആപ്പില്‍, എംഎല്‍എസ് പാസ് എടുത്ത് ലൈവ് സ്ട്രീമിങ്ങ് കാണാം. ഫെബ്രുവരി ഒന്നിന് നടക്കുന്ന 'ദി ലാസ്റ്റ് ഡാന്‍സ്' എന്ന അല്‍നസര്‍-ഇന്റര്‍ മിയാമിയാമി പോരാട്ടത്തില്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുഖാമുഖം എറ്റുമുട്ടും.

 

 

 

 

sports news sports updates latewst news