/kalakaumudi/media/post_banners/110e69edaea466ff376cad3b1e1680ead075d334db6cb08a4c871c0bd9e300ba.jpg)
കഴിഞ്ഞ മാസമായിരുന്നു മൈക്കല്‍ ഷൂമാക്കറുടെ സ്‌കീയിംഗ് അപകടത്തിന്റെ പത്താം വാര്‍ഷികം. 2013 ഡിസംബര്‍ 29 ഫ്രഞ്ച് സ്‌കീ റിസോര്‍ട്ടായ മെറിബലില്‍ സ്‌കീയിംഗിനിടെ ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്. ഏഴ് തവണ മുന്‍ ലോക ചാമ്പ്യനായ മൈക്കലിന് അപകടത്തില്‍ മസ്‌കിഷ്‌ക്കത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. 54 കാരനായ അദ്ദേഹം തികച്ചും സ്വകാര്യമായി സ്വിറ്റസര്‍ലാന്‍ഡിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന് ശേഷം അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടില്ല.
മൈക്കില്‍ ഷൂമാക്കറിന്റെ ആരോഗ്യനില സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഷൂമാക്കര്‍ കുടുംബത്തില്‍ നിന്ന് ചില സന്തോഷവാര്‍ത്തയുണ്ട്. യൂറോപ്പ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൈക്കല്‍ ഷൂമാക്കറുടെ മകള്‍ ജിന ഈ വര്‍ഷം അവസാനം 27കാരനായ കാമുകന്‍ ഇയാന്‍ ബെത്തകയെ വിവാഹം കഴിക്കും. സ്പാര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, വിവാഹ ചടങ്ങുകള്‍ 2017 ല്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസില്‍ നിന്ന് മൈക്കിളിന്റെ ഭാര്യ കൊറി ഷൂമാക്കര്‍ വാങ്ങിയ സ്‌പെയിനിലെ മജ്ജോര്‍ക്കയിലെ വില്ലയില്‍ വച്ച് നടക്കും.
സ്വകാര്യത സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ അന്തിമ ആരോഗ്യ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടെന്ന് കുടുംബം തീരുമാനിച്ചതായി ഷൂമാക്കറുടെ അഭിഭാഷകന്‍ ഫെലിക്‌സ് ഡാം വെളിപ്പെടുത്തി.