By Hiba .30 09 2023
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മിക്സഡ് ഡബിൾസ് ടെന്നിസിൽ സ്വർണം ഇതുൾപ്പെടെ ഇന്ത്യ ഒൻപത് സ്വർണം നേടി. രോഹൻ ബൊപ്പണ്ണ, ഋതുജ ഭോസലെ സഖ്യമാണ് തായ്‍പെയ് സഖ്യത്തെ കീഴടക്കിയത്. സ്കോർ 2–6, 6–3, 10–4. 10 മീറ്റർ എയര്‍ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജ്യോത് സിങ്, ദിവ്യ തഡിഗോൽ എന്നിവർ വെള്ളി നേടുകയും ചെയ്തു.
ഗെയിംസിന്റെ ഏഴാം ദിവസം ഇന്ത്യയ്ക്കു നിർണായകമാണ്. സ്ക്വാഷ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഭാരോധ്വഹനത്തിൽ മീരാഭായ് ചാനുവിനും മത്സരമുണ്ട്.