ഫ്രഞ്ച് ഓപ്പണ്‍: മിയുവിനും അല്‍ഡിലയ്ക്കും അയോഗ്യത

By web desk.05 06 2023

imran-azhar

 

 

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സില്‍ പതിനാറാം സീഡ് താരങ്ങളായ മിയു കേറ്റോയെയും അല്‍ഡില സുറ്റ്ജിയാഡിയെയും അയോഗ്യരാക്കി. ബോള്‍ ഗേളിന്റെ ശരീരത്ത് ബോള്‍ തട്ടിയതാണ് കണ്ണീരോടെ ഇരുവരും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാന്‍ കാരണം.

 

സ്പെയിനിന്റെ സാറ സോറിബ്സ് ടോര്‍മോ, ചെക്ക് റിപ്പബ്ലിക്കിന്റെ മേരി ബൗസ്‌കോവ എന്നിവരോട് ഓപ്പണിംഗ് സെറ്റ് പരാജയപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍, ജപ്പാന്റെ കാറ്റോയും ഇന്തോനേഷ്യയുടെ സുത്ജിയാദിയും രണ്ടാം സെറ്റില്‍ 3-1 ന് മുന്നിലായിരുന്നു.

 

അലസമായി കാറ്റോ പന്ത് കോര്‍ട്ടിന്റെ പിന്‍ഭാഗത്തേക്ക് അടിച്ചു. എന്നാല്‍, പന്ത് ബോള്‍ ഗേളിന്റെ തലയിലാണ് തട്ടിയത്.
ഗ്രാന്‍ഡ്സ്ലാമില്‍ താരത്തെ അയോഗ്യനാക്കുന്നത് ഇതാദ്യമല്ല. 2020-ല്‍ യുഎസ് ഓപ്പണില്‍ നൊവാക് ജോക്കോവിച്ചിനെ ലൈന്‍ ജഡ്ജിയെ ഇടിച്ചതിന് അയോഗ്യനാക്കിയിരുന്നു.

 

 

 

 

OTHER SECTIONS