സന്തോഷ് ട്രോഫി; കേരളം പുറത്ത്, ഷൂട്ടൗട്ടില്‍ മിസോറാമിനോട് തോല്‍വി

ചൊവ്വാഴ്ച നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമിനോട് ഷൂട്ടൗട്ടിലാണ് കേരളം വീണത്.

author-image
Athira
New Update
സന്തോഷ് ട്രോഫി; കേരളം പുറത്ത്, ഷൂട്ടൗട്ടില്‍ മിസോറാമിനോട് തോല്‍വി

ഇറ്റാനഗര്‍: ചൊവ്വാഴ്ച നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമിനോട് ഷൂട്ടൗട്ടിലാണ് കേരളം വീണത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-7 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ പരാജയം. ഗോള്‍രഹിതമായി പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.

കേരളം മികച്ച രീതിയില്‍ കളിച്ചങ്കിലും മിസോറാമാണ് മുന്നിട്ട് നിന്നത്. അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുടീമുകളില്‍ നിന്നും ഗോള്‍ പിറന്നില്ല. ഗോള്‍രഹിതമായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നിര്‍ണായകമായ കിക്ക് വി ആര്‍ സുജീഷ് നഷ്ടപ്പെടുത്തിയതോടെ കേരളം സെമി കാണാതെ പുറത്തായി.

sports news Latest News sports updates