എം എല്‍ എസ് സീസണ്‍; ഇന്റര്‍ മയാമിക്ക് കരുത്തേകാനായി സുവാരസ്

ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി എം എല്‍ എസ് സീസണ്‍ വ്യാഴാഴ്ച ആരംഭിക്കും.

author-image
Athira
New Update
എം എല്‍ എസ് സീസണ്‍; ഇന്റര്‍ മയാമിക്ക് കരുത്തേകാനായി സുവാരസ്

ഫ്‌ലോറിഡ: ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി എം എല്‍ എസ് സീസണ്‍ വ്യാഴാഴ്ച ആരംഭിക്കും. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ച 6.30ന് ഫ്‌ലോറിഡയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ റിയല്‍ സാള്‍ട്ട് ലേക്ക് ആണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍.

പ്രീസീസണില്‍ അത്ര നല്ല ഫലങ്ങള്‍ ആയിരുന്നില്ല ഇന്റര്‍ മയാമിക്ക് ലഭിച്ചത്. ലൂയിസ് സുവാരസിന്റെ വരവ് ഈ സീസണില്‍ ഇന്റര്‍ മയാമിക്ക് കരുത്തേകും. മെസ്സി, സുവാരസ്, ആല്‍ബ, ബുസ്‌കറ്റ്‌സ് എന്നിവര്‍ ഒരുമിച്ച് അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു സീസണാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

 

sports news Latest News news updates