കുംബ്ലെയെ പിന്നിലാക്കി ഷമി; മുന്നില്‍ ഇനി രണ്ടു പേര്‍ മാത്രം!

തിരിച്ചുവരവില്‍ വന്‍ നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷെമി. ലോകകപ്പ് വിക്കറ്റ് നേട്ടത്തില്‍ അനില്‍ കുബ്ലെയെയാണ് ഷമി മറികടന്നത്. ഇനി ഷമിയുടെ മുന്നില്‍ രണ്ടു പേര്‍ മാത്രമാണുള്ളത്.

author-image
Web Desk
New Update
കുംബ്ലെയെ പിന്നിലാക്കി ഷമി; മുന്നില്‍ ഇനി രണ്ടു പേര്‍ മാത്രം!

ധരംശാല: തിരിച്ചുവരവില്‍ വന്‍ നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷെമി. ലോകകപ്പ് വിക്കറ്റ് നേട്ടത്തില്‍ അനില്‍ കുബ്ലെയെയാണ് ഷമി മറികടന്നത്. ഇനി ഷമിയുടെ മുന്നില്‍ രണ്ടു പേര്‍ മാത്രമാണുള്ളത്.

31 വിക്കറ്റുകള്‍ നേടിയ അനില്‍ കുംബ്ലെയുടെ സ്ഥാനമാണ് 33 വിക്കറ്റുകളുമായി ഷമി മറികടന്നത്. വിക്കറ്റ് വേട്ടയില്‍ ഷമി മൂന്നാം സ്ഥാനത്താണ്. 44 വിക്കറ്റുകള്‍ വീതം നേടി ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ് ഷമിക്കു മുന്നിലുള്ളത്.

ഈ ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളില്‍ ഷമി പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് കളിച്ചത്. എന്നാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമി പ്ലേയിംഗ് ഇലവനില്‍ എത്തിയത്.

 

india world cup cricket anil kumble mohammed shami cricket