/kalakaumudi/media/post_banners/ef19dba878c6b1b896308d6c5a5bf4a23b5af03927a9a317361a94eab65f8f15.jpg)
ഐപിഎല്ലിനിടെ വാതുവയ്പ്പുകാരന്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ് ഇതു സംബന്ധിച്ച് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വാതുവയ്പ്പില്‍ തുക നഷ്ടമായ ഹൈദരാബാദ് സ്വദേശിയാണ് സിറാജിനെ സമീപിച്ചത്. വാതുവയ്പ്പു സംഘത്തിന്റെ ഭാഗമല്ല ഇയാളെന്നും ഡ്രൈവറാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിറാജിനെ ഫോണിലൂടെയാണ് ഇയാള്‍ സമീപിച്ചത്. ഇയാള്‍ക്ക് വാതുവയ്പ്പിലൂടെ വന്‍ തുക നഷ്ടമായി. തുടര്‍ന്നാണ് ഇയാള്‍ സിറാജിനെ ഫോണ്‍ വഴി ബന്ധപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെതുത്തു. എന്നാല്‍, ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.