/kalakaumudi/media/post_banners/472444f2b67ae824b72500294d037f084bf0307fb1967505faf68dc71ded2568.jpg)
മൊഹാലി: ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത് നാല് വിക്കറ്റുമായി തിളങ്ങിയ പേസര്‍ മുഹമ്മദ് സിറാജ്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് സ്വന്തമാക്കിയത്.
പഞ്ചാബിന്റെ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ തകര്‍പ്പന്‍ ത്രോയിലൂടെ പുറത്താക്കിയ സിറാജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആറാം ഓവറിലെ വിജയ്കുമാര്‍ വൈശാഖിന്റെ മൂന്നാം പന്തിലാണ് മധ്യനിര ബാറ്റര്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ ഗംഭീര ത്രോയില്‍ റണ്ണൗട്ടാക്കിയത്.
പന്തടിച്ച് പ്രഭ്സിമ്രാന്‍ സിംഗിനൊപ്പം സിംഗിളെടുക്കാന്‍ ഭാട്ടിയ ശ്രമിക്കുന്നതിനിടെ ഓടിയെത്തി പന്തെടുത്ത് ഓട്ടത്തില്‍ തന്നെ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കുകയായിരുന്നു. റണ്ണൗട്ടിന് ശേഷം സിആര്‍7 ശൈലിയില്‍ നേട്ടം ആഘോഷിക്കുകയും ചെയ്തു.
175 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ അഥര്‍വ തൈഡെയെ എല്‍ബിയില്‍ കുരുക്കിയാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ വെടിക്കെട്ട് വീരന്‍ ലിയാം ലിവിങ്സ്റ്റണിനെ കൂടി പുറത്താക്കിയതോടെ പവര്‍പ്ലേയ്ക്കിടെ തന്നെ സിറാജിന് രണ്ട് വിക്കറ്റായി.