/kalakaumudi/media/post_banners/9bd9725aa258f7f2968b607efffed4e4cbcb76070b992a747d23cc87fe6a67d8.jpg)
കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ്‌നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇന്ത്യയുടെ മുഹമ്മദ് സിറാജിനു മുൻപിൽ മുട്ടുകുത്തി. തന്റെ രണ്ടാമത്തെ ഒരോവറില്‍ നാല് വിക്കെറ്റെടുത്താണ് സിറാജ് വേട്ട തുടങ്ങിയത് .അടുത്ത ഓവറിലും ഒരു വിക്കറ്റ് കുടി വീഴ്ത്തി അഞ്ചു വിക്കറ്റ് എന്ന നേട്ടത്തിലേക്ക് സിറാജ് എത്തി . ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്.
കുശാല്‍ മെന്‍ഡിസ് (17), ദുനിത് വെല്ലാലഗെ (6) എന്നിവരാണ് പുറത്തായത്. ഫൈനലിൽ.ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്ക് പറ്റിയത് കാരണം അക്ഷർ പട്ടേലിന് ഫൈനലിൽ കളിക്കാൻ സാധിച്ചിരുന്നില്ല പകരം യുവതാരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടംനേടി.
ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്.
പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല.
മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു.
അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.