മുഹമ്മദ് ഷമിക്ക് ശസ്ത്രക്രിയ; ഐപിഎല്‍ നഷ്ടമാകും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഗുജറാത്ത് ടൈറ്റന്‍സിന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പരിക്ക്.

author-image
Athira
New Update
മുഹമ്മദ് ഷമിക്ക് ശസ്ത്രക്രിയ; ഐപിഎല്‍ നഷ്ടമാകും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഗുജറാത്ത് ടൈറ്റന്‍സിന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പരിക്ക്. ഇടതു കാലിനു പരുക്കേറ്റ താരത്തിന് ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്ടമാകും. പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നു പുറത്തുപോയ ഷമിക്ക് യുകെയില്‍ ശസ്ത്രക്രിയ നടത്തുമെന്ന് ബിസിസിഐ നല്‍കുന്ന സൂചന.

33 വയസ്സുകാരനായ താരം ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഷമി ടീമിലേക്കു മടങ്ങിയെത്താനാണു സാധ്യത. കഴിഞ്ഞ നവംബറില്‍ കാലിലെ വേദന സഹിച്ചാണ് ഷമി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കളിച്ചത്.

 

 

 

sports news Latest News sports updates